ഇളങ്ങുളം : ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം 18 മുതൽ 24 വരെ നടക്കും. തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും, മേൽശാന്തി അനിൽ നമ്പൂതിരി സഹകാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ. 18 ന് രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം 10 ന് കളഭാഭിഷേകം. വൈകിട്ട് 6 ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പണം. ദീപാരാധനയ്ക്ക് ശേഷം ഭരണങ്ങാനം അയന പ്രവീൺ ഇല്ലത്തിന്റെ ഭരതനാട്യം. രാത്രി 7.45 ന് കൊടിയേറ്റ്. 8 ന് കലാരത്‌നം ഭദ്രാ അമൽ ആന്റ് പാർട്ടിയുടെ നൃത്തനൃത്യങ്ങൾ. 19 ന് രാവിലെ 7 ന് നവകം. 9 ന് ശ്രീഭൂതബലി, വൈകിട്ട് 7 ന് പൈങ്കുളം നാരായണ ചാക്യാരുടെ ചാക്യാർ കൂത്ത്. 20 ന് രാവിലെ 7 ന് നവകം. 9 ന് ശ്രീഭൂതബലി, രാത്രി 7.30 ന് തലവടി കൃഷ്ണൻ കുട്ടിയുടെയും ശിഷ്യരുടെയും രാഗാമൃതം. 21 ന് രാവിലെ അഭിഷേകം, നവകം, ശ്രീഭൂതബലി. വൈകിട്ട് 7ന് കുറിച്ചിത്താനം ജയകുമാറിന്റെ ഓട്ടൻ തുള്ളൽ കിരാതം. 22 ന് പള്ളിവേട്ട ഉത്സവം. രാവിലെ 7 ന് നവകം, 9ന് ശ്രീബലി. വൈകിട്ട് 5.30 മുതൽ കാഴ്ചശ്രീബലി, തിരുമുമ്പിൽ വേല ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേലകളി സംഘം. തിരുവരങ്ങിൽ രാത്രി 8.30 മുതൽ തിരുവനന്തപുരം ഭരത ക്ഷേത്രയുടെ നൃത്തനാടകം 'ഉജ്ജയിനിയിലെ മഹാ ഭദ്ര '. 12 ന് പള്ളിനായാട്ട്, തുടർന്ന് പള്ളിവേട്ട എഴുന്നള്ളത്ത്. 23 ന് ആറാട്ട് ഉത്സവം. രാവിലെ 7.30 മുതൽ റ്റി.എൻ.സരസ്വതിയമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ നാരായണീയ പാരായണം. ഉച്ചയ്ക്ക് വയലിൻ സോളോ അഞ്ജുരാജ്, ആനന്ദ് രാജ് , അജീഷ്. 4.30 ന് ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ടിനു പുറപ്പെടൽ. 5.15 ന് വെള്ളാങ്കാവ് തീർത്ഥ കുളത്തിൽ ആറാട്ട്, ദീപകാഴ്ച, പന്തിരു നാഴി പായസ വിതരണം വിശ്വഹിന്ദു പരിഷത്ത്. തുടർന്ന് കടവിൽ നിന്നും തിരിച്ചെഴുന്നള്ളത്ത്. ആറാട്ട് വഴിയിൽ ദീപാലങ്കാരം വിഘ്‌നേശ്വര ഹിന്ദു മിഷൻ. 5.30 ന് തിരുവരങ്ങിൽ ഈശ്വരനാമ ഘോഷം പനച്ചിക്കാട് വൈഷ്ണവം ഭജൻസ്. രാത്രി 7 ന് ആറാട്ടെതിരേല്പ്. നാദസ്വരം പാമ്പാടി സോമസുന്ദരം ആന്റ് പാർട്ടി. പഞ്ചവാദ്യം രാധാകൃഷ്ണമാരാർ ആന്റ് പാർട്ടി. രാത്രി 12 ന് ദീപാരാധന, വലിയ കാണിക്ക. ദീപക്കാഴ്ച എച്ച്.വൈ.എം.എ. 24 ന് ഉപക്ഷേത്രമായ മരുതുകാവിൽ ഉത്സവം. വൈകിട്ട് 6.45 ന് പുഷ്പാഭിഷേകം. 7 ന് നാദബ്രഹ്മം ഓർക്കസ്ട്രയുടെ ഗാനമേള. രാത്രി 9 ന് കേരള വണിക വൈശ്യസംഘം 78ാം നമ്പർ ഇളങ്ങുളം ശാഖയുടെ നേതൃത്വത്തിൽ കുംഭകുട നൃത്തം.