കൊഴുവനാൽ : യൂത്ത് ഫ്രണ്ട്. എം. കൊഴുവനാൽ മണ്ഡലം കമ്മിറ്റിയുടെയും ഫാത്തിമ ഐ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ കൊഴുവനാൽ സർക്കാർ ആയുർവേദ ആശുപത്രിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടന്നു. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് ഫ്രണ്ട് എം കൊഴുവനാൽ മണ്ഡലം പ്രസിഡന്റ് സിജു ഇടപ്പാടി അദ്ധ്യക്ഷത വഹിച്ചു. ഡോ.ശ്രീഹരി.എം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ പരിപ്പീറ്റത്തോട്ട് സന്നിഹിതനായിരുന്നു. യൂത്ത് ഫ്രണ്ട് മണ്ഡലം ഭാരവാഹികളായ അനോജ്,രാഹുൽ,ടോംസൺ, ജെറി, ഐവിൻ, ജോയൽ, വിശാൽ എന്നിവർ നേതൃത്വം നൽകി.