കൂരാലി : കിണറ്റിൽ വീണയാളെ ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പനമറ്റം തേക്കും തോട്ടത്തിൽ ഭാഗത്ത് ഇടത്തൊള്ളിൽ കെ.മനോജ് ( 49) ആണ് ഇന്നലെ അഞ്ചോടെ അബദ്ധത്തിൽ കിണറ്റിൽ വീണത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറിന്റെ മുകളിൽ വിരിച്ചിരുന്ന വലയിലെ ഇലകൾ വൃത്തിയാക്കുന്നതിനിടെ പാലത്തടി ഒടിഞ്ഞു പോയതാണ് അപകട കാരണം. കിണറിന് 25 അടിയോളം താഴ്ചയുണ്ട്. കിണറ്റിൽ മൂന്നടിയോളം വെള്ളമേ ഉണ്ടായിരുന്നുളളു.