കോട്ടയം: മീനച്ചിലാർ- മീനന്തറയാർഋ കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി നീറിക്കാട് തണലോരം വിശ്രമ കേന്ദ്രത്തിൽ കണ്ടൽ ചെടിയും രാമച്ചവും നടുന്നതിന്റെ ഉദ്ഘാടനം പദ്ധതി കോ-ഒാർഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ നിർവ്വഹിച്ചു. മീനച്ചിലാറിന്റെ തീരത്ത് നീറിക്കാട് തണലോരത്ത് 10 ഏക്കർ വരുന്ന സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.