തലയോലപ്പറമ്പ് : മറവൻതുരുത്ത് പഞ്ചായത്തിലെ 10ാം വാർഡിൽ നിറവ് 2022 പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.10ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയായ ഐശ്വര്യ ഗ്രൂപ്പ് ആണ് കൃഷിയിറക്കിയത്. പയർ, വെള്ളരി, ചീര, പടവലം, കപ്പ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ലി​റ്റി വർഗ്ഗീസ്, വാർഡ് മെമ്പർ പ്രീതി എന്നിവർ പങ്കൈടുത്തു.