വൈക്കം : എൻ.എൽ.സി വൈക്കം നിയോജക മണ്ഡലം നേതൃയോഗം എൻ.സി.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി ജില്ലാ പ്രസിഡന്റ് കെ.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.അമ്മിണിക്കുട്ടൻ, ജില്ലാ ജനറൽ സെക്രട്ടറി പി.വി.ബിജു, ഷിബു ഡി. അറക്കൽ, എം.ആർ.അനിൽകുമാർ, കെ.എസ്.അജീഷ്‌കുമാർ, വി.കെ.രഘുവരൻ, അനീഷ് വെള്ളൂർ, ശ്രീജിത്ത് ഡി മറവന്തുരുത്ത്, എസ്.സുബൈർ, എൻ.സുനിൽകുമാർ, അനിൽദാസ് എന്നിവർ പ്രസംഗിച്ചു.