പാലാ : വിളക്കുമാടം പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം നാടിന് ആവേശമായി. നാല്പതോളം വരുന്ന ചെറുപ്പക്കാരാണ് 10 ഏക്കറോളം സ്ഥലത്ത് കൃഷി നടത്തിയത്. കാർഷിക മേഖലയിലേക്ക് യുവാക്കളെ കൂടുതൽ അടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് തുടർച്ചയായ രണ്ടാം വർഷവും സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ നെൽ കൃഷി നടത്തിയത്. മീനച്ചിൽ ഗ്രാമ പഞ്ചായത്തിന്റെ ധനസഹായവും ഏർപ്പെടുത്തിയിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അദ്ധ്യക്ഷത വഹിച്ചു. ജോസ് ടോം, എസ്.ജയസൂര്യൻ, ജോസ് ചെമ്പകശ്ശേരി ,കൃഷി ഓഫീസർ, ഗോപാലകൃഷ്ണൻനായർ ഈഴ പറമ്പിൽ, രാജേഷ് കല്ലോലിൽ, സജീവ് കെ.പി ,സാബു ജോസ്, ബിജു മേനോൻ എം.കെ തുടങ്ങിയവർ പ്രസംഗിച്ചു.