കോട്ടയം : 'സ്ത്രീപക്ഷ കേരളം സുരക്ഷിത കേരളം' എന്ന മുദ്രാവാക്യമുയർത്തി എൻ.ജി.ഒ യൂണിയൻ വനിതാ വെബിനാർ നടത്തും. ഇന്ന് വൈകിട്ട് 3 ന് കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിലാണ് പരിപാടി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യും. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ.എം.സുഷമ മുഖ്യപ്രഭാഷണം നടത്തും.