കോട്ടയം : ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷന്റെ (എ.ഐ.ഡി.എസ്.ഒ) ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ ഉൾപ്പെടെ ബസ് ചാർജ് വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന യോഗം സംസ്ഥാന സെക്രട്ടറി ആർ. അപർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ.ജിതിൻ, അഭിഷേക് എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് ആർ.മീനാക്ഷി, എസ്.ആമി, റലേഷ് ചന്ദ്രൻ, എസ്.അനന്ദഗോപാൽ, പ്രതീഷ് ജയിംസ്, എസ്.അനാമിക, എസ്.ലക്ഷ്മി, എസ്.ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.