പാലാ : പാലാ ജനറൽ ആശുപത്രിയിൽ നാലു ചികിത്സാ വിഭാഗങ്ങൾ പുതിയ ഒ.പി മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചു. കാഷ്വാലിറ്റി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന ഒ.പി.വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനനുമായാണ് പുതിയ ക്രമീകരണം.
ഇ.എൻ.ടി, ദന്തവിഭാഗം, നേത്രചികിത്സ, ഫിസിക്കൽ മെഡിസിൻ,ഫിസിയോ തെറാപ്പി വിഭാഗക്കളാണ് ആദ്യഘട്ടമായി പുതിയ ഒ.പി ബിൽഡിംഗിലെ ഒന്നാം നിലയിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നത്. നവീന ഇരിപ്പിട സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മുനിസിപ്പൽ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വൈസ് ചെയർമാൻ സിജി പ്രസാദ്,, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ, ജയ്‌സൺ മാന്തോട്ടം എന്നിവർ ക്രമീകരണങ്ങൾ വിലയിരുത്തി.
ആശുപത്രി കോമ്പൗണ്ടിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റു ന്നതിനായി നഗരസഭ ലേലം നടത്തി. കൗൺസിൽ യോഗം ചേർന്ന് ലേല നടപടികൾ പൂർത്തിയാക്കുന്നതോടെ കെട്ടിടങ്ങൾ പൊളിച്ചുനീക്കം ചെയ്യും. കാഷ്വാലിറ്റി ബ്ലോക്കിന് സമീപം ആവശ്യമായ പാർക്കിംഗ് ക്രമീകരിക്കുന്നതിന് കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതോടെ വിസ്തൃതമായ സൗകര്യം ലഭിക്കും