പാലാ : വി.സെബാസ്ത്യാനോസിന്റെ തിരുനാളിന് നെല്ലിയാനി സെ. സെബാസ്റ്റ്യൻസ് പള്ളിയിൽ കൊടിയേറി. പാലാ രൂപതാ വികാരി ജനറാൾ ഫാ.സെബാസ്റ്റ്യൻ വേത്താനത്ത് കൊടിയേറ്റി. തുടർന്ന് വി.കുർബാനയും നൊവേനയും ലദീഞ്ഞും നടന്നു. ഇന്ന് രാവിലെ 7 ന് കപ്പേളയിൽ വി.കുർബാനയും ലദീഞ്ഞും ഫാ.ജോസഫ് ഇല്ലിമൂട്ടിലിന്റെ കാർമികത്വത്തിൽ നടത്തും. ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ, 6.30ന് പ്രദക്ഷിണം. നാളെ രാവിലെ തിരുനാൾ കുർബാനയും സന്ദേശവും, തുടർന്ന് പ്രദിക്ഷണം. വ്യാഴാഴ്ച രാവിലെ 6.30 ന് ഇടവകാംഗങ്ങളുടെ ഓർമ്മയാചരണം, വി.കുർബാനയും, സെമിത്തേരി സന്ദർശനവും.