
കോട്ടയം: കാപ്പ ചുമത്തപ്പെട്ട ഗുണ്ടകൾക്കും ജയിലിലടക്കപ്പെട്ട കൊലക്കേസ് പ്രതികൾക്കും പരോൾ നൽകി മയക്ക് മരുന്ന് കച്ചവടത്തിനും ഗുണ്ടായിസത്തിനും കൊലപാതകത്തിനും ആഭ്യന്തര വകുപ്പ് സൗകര്യം ഒരുക്കി കൊടുക്കുകയാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി. ഇന്നലെ കോട്ടയത്ത് ഗുണ്ടാ ആക്രമണത്തിൽ കൊല ചെയ്യപ്പെട്ട 19കാരൻ അഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടിന്റെ ഇരയാണ്. കാപ്പാ ചുമത്തപ്പെട്ട പ്രതി ജില്ലയിൽ പ്രവേശിച്ചപ്പോൾ വേണ്ട തരത്തിലുള്ള നിരീക്ഷണം ഏർപ്പെടുത്താഞ്ഞത് പൊലീസിന്റെ ഗുരുതര വീഴ്ച്ചയാണ്. പരാതി നൽകിയിട്ടും ഊർജിതമായ അന്വേഷണം നടത്താതിരുന്നത് അനാസ്ഥയാണെന്നും അദേഹം ആരോപിച്ചു.