പനച്ചിക്കാട് : വർഷങ്ങളയി മുടങ്ങി കിടന്നിരുന്ന പാലക്കാലുങ്കൽ പാലത്തിന് ഒമ്പതര കോടി രൂപയുടെ ഭരണാനുമതി. ഗ്രാമീണ പശ്ചാത്തല വികസന ഫണ്ടിൽ നിന്ന് 7 കോടി 60 ലക്ഷം രൂപയും, സർക്കാർ വിഹിതമായി 1 കോടി 90 ലക്ഷം രൂപയും ചേർന്ന് 9 കോടി 50 ലക്ഷം രൂപയ്ക്കാണ് ഭണാനുമതി ലഭിച്ചത്. കഴിഞ്ഞ 22 വർഷമായി മുടങ്ങി കിടന്ന പാലം പണി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അധികാരികൾക്ക് നൽകിയിരുന്നു. മന്ത്രി വി.എൻ വാസവൻ ഇടപെട്ടാണ് അനുമതി ലഭിച്ചത്.