ചങ്ങനാശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ താഴികക്കുടം സ്വർണം പൊതിയുന്നതിന് ഭക്തജനങ്ങളുടെ വിഹിതമായി സ്വർണം സ്വീകരിക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ എല്ലാ വ്യാഴാഴ്ചയും രാവിലെ 8.30 മുതൽ 10.30വരെ സ്വർണം സ്വീകരിക്കും. താഴികക്കുടത്തിന് ആവശ്യമായ സ്വർണം ലഭിച്ചു കഴിഞ്ഞാൽ ഉടൻ സ്വർണം പൊതിയുന്ന ജോലികൾ ആരംഭിക്കുമെന്ന് തിരുവാഭരണം കമ്മിഷണർ എസ്.അജിത് കുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോൻ, സെക്രട്ടറി സജികുമാർ തിനപ്പറമ്പിൽ, ദേവസ്വം മാനേജർ വി.എസ് ഹരികൃഷ്ണൻ എന്നിവർ അറിയിച്ചു.