മോനിപ്പള്ളി : എസ്.എൻ.ഡി.പി യോഗം 407-ാം നമ്പർ മോനിപ്പള്ളി ശാഖയിലെ കുടുക്കപ്പാറ ഗുരുദർശന കുടുംബയൂണിറ്റിൽ, ഗുരുവന്ദനം സ്വയം സഹായസംഘം രൂപീകരിച്ചു. കുടുംബയോഗം ചെയർമാൻ സി.വി.ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കടുത്തുരുത്തി യൂണിയൻ കൗൺസിലർ രാജൻ കപ്പിലാംകൂട്ടം ഉദ്ഘാടനം ചെയ്തു. കൺവീനർ അഭിലാഷ് നെല്ലാപാറ സ്വാഗതവും, ജോയിന്റ് കൺവീനർ അരുൺ പാട്ടുപാറ നന്ദിയും പറഞ്ഞു.