പാലാ : മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് പട്ടാപ്പകൽ പീഡനം നേരിടേണ്ടിവന്ന സംഭവം അത്യന്തം ഞെട്ടിക്കുന്നതാണെന്ന് നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു. നഗരസഭയുടെ ഉടമസ്ഥതയിലും മേൽനോട്ടത്തിലുമുള്ള സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സ്ത്രീകൾക്കും, കുട്ടികൾക്കും സ്ഥാപനങ്ങളിൽ വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടു. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടുകയും കാര്യഗൗരവത്തോടെ സ്ത്രീ ശിശു സൗഹാർദ അന്തരീക്ഷം നഗരസഭയുടെ ഇരു പ്രൈവറ്റ് സ്റ്റാൻഡുകളിലും ഉണ്ടാക്കുകയും ചെയ്യാൻ ചെയർമാൻ തയ്യാറാകണം. മുഴുവൻ സമയ വാച്ചർമാരെയും, സൂപ്പർവൈസർമാരെയും ഇവിടങ്ങളിൽ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.