ആർപ്പൂക്കര: എസ്.എൻ.ഡി.പി യോഗം 35-ാം നമ്പർ ആർപ്പൂക്കര ശാഖാ ശ്രീഷൺമുഖ വിലാസം (കോലേട്ടമ്പലം) ക്ഷേത്രത്തിൽ 95-ാമത് ഉത്സവം ഇന്ന് മുതൽ 24 വരെ നടക്കുമെന്ന് പ്രസിഡന്റ് കെ.പി സദാനന്ദൻ, സെക്രട്ടറി എം.വി കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് സി.കെ രവീന്ദ്രൻ, യൂണിയൻ കമ്മറ്റി അംഗം വി.വി സാബു എന്നിവർ അറിയിച്ചു. രാവിലെ പുലർച്ചെ 4.30ന് പള്ളിയുണർത്തൽ, 6ന് മഹാഗണപതിഹോമം, വൈകിട്ട് 6.30ന് ദീപാരാധന, 7നും 8നും മദ്ധ്യേ കുമരകം എം.എൻ ഗോപാലൻ തന്ത്രിയുടെയും ജിതിൻ ഗോപാൽ തന്ത്രിയുടെയും ക്ഷേത്രം ശാന്തിമാരായ അനീഷ്, ജിലുകുട്ടൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, അത്താഴപൂജ, കൊടിയേറ്റ് സദ്യ. 19ന് പുലർച്ചെ 6ന് മഹാഗണപതിഹോമം, 9.30ന് ആയില്യപൂജ,വൈകിട്ട് 7ന് ഭക്തിഗാനമേള, 8ന് അത്താഴപൂജ. 20ന് വൈകിട്ട് 7ന് ഭക്തിഗാന മഞ്ജരി, ഭരതനാട്യം, 8ന് അത്താഴപൂജ. 21ന് വൈകിട്ട് 7ന് ഓട്ടൻതുള്ളൽ, 8ന് അത്താഴപൂജ. 22ന് വൈകിട്ട് 6.30ന് മയൂരനൃത്തം, 7ന് വിഷ്വൽ ഗാനമാലിക, 8ന് അത്താഴപൂജ. 23ന് ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം, വൈകിട്ട് 6.30ന് മയൂരനൃത്തം, 7ന് ഭക്തിഗാനമേള, രാത്രി 10ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്, പള്ളിവേട്ട, പള്ളികുറുപ്പ്. 24ന് പുലർച്ചെ 6ന് പള്ളിയുണർത്തൽ, പതിവ് പൂജകൾ, വൈകിട്ട് 5ന് യാത്രാബലി, 5.30ന് ആറാട്ട് പുറപ്പാട്, 8ന് ആറാട്ട് വരവേൽപ്പ്, കൊടിയിറക്ക്.