കോട്ടയം: കേരളാ കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും നേതൃയോഗവും നടന്നു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് എക്‌സ് എം.പി നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ പി.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സജി മഞ്ഞക്കടമ്പിൽ, ഡോ.ഗ്രേസമ്മ, അഡ്വ.പ്രിൻസ് ലുക്കോസ്, അഡ്വ.ജെയ്‌സൺ ഒഴുകയിൽ, ജോയി ചെട്ടിശേരി ,കുര്യൻ വർക്കി, ലിസി കുര്യൻ എന്നിവർ പങ്കെടുത്തു.