kola

കോട്ടയം: ഷാനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവത്തിൽ പതിനഞ്ചോളം പേർക്ക് പങ്കുണ്ടെന്ന് പൊലീസ് . മുഖ്യ പ്രതി ജോമോനെ കൂടാതെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളും സഹായികളായ 13 പേരും കസ്റ്റഡിയിലുണ്ട്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അതേസമയം യുവാവിന്റെ തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയോട് പൊട്ടാതെ ഉള്ളിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.