അയ്മനം: ചാരായവും, കോടയും, വാറ്റു ഉപകരണങ്ങളുമായി ഒരാൾ പിടിയിലായി.. അയ്മനം പാറപ്പുറത്ത് വീട്ടിൽ ഷാജി (59)നെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും,കോട്ടയം വെസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റു ചെയ്തത്. മൂന്ന് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും ഇയാളിൽ നിന്ന് കണ്ടെടുത്തു. നർകോട്ടിക്ക് സെൽ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങൾ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. ഒരു കുപ്പിക്ക് ആയിരം രൂപ എന്ന നിരക്കിൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ഇയാൾ എത്തിച്ചായിരുന്നു വില്പന നടത്തിയിരുന്നത്.