വൈക്കം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം യൂണിയനും. സത്യഗ്രഹ സ്മാരക ആശ്രമം സ്‌കൂളും ചേർന്ന് നിർദ്ധനർക്ക് നിർമ്മിച്ച് നൽകുന്ന നാലാമത്തെ വീടിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവഹിച്ചു. ശതാഭിഷേകത്തിന്റെ ഭാഗമായി നാല് കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. ഓരോ വീടുകൾക്കും ഏഴര ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികളായ അജിത്, അതുൽ ചന്ദ്രൻ എന്നിവർക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ എ.ജ്യോതി, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, പ്രോഗ്രാം ഓഫീസർ മഞ്ചു എസ്. നായർ, ഇ.പി.ബീന, ടി.പി.അജിത്ത്, സി.എസ്.ജിജി, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, വൈസ് പ്രസിഡന്റ് എസ്.ജയൻ, ശാഖാ ഭാരവാഹികളായ പ്രസിഡന്റ് ജി.ജയൻ, രതീഷ് അക്കരപാടം, എം.സി. സുനിൽകുമാർ, പി.സദാശിവൻ, കെ.പി.ഷാജി. പ്രോം ആനന്ദ്, സനോജ്, യൂണിയൻ കൗൺസിലർ സുകുണൻ, ബിജു തുരുത്തുമ്മ, വി.എം.വിപിൻ എന്നിവർ പങ്കെടുത്തു.