കോട്ടയം: ഓണത്തെക്കുറിച്ച് ആധികാരിക പരാമർശമുള്ള ചങ്ങനാശേരി വാഴപ്പള്ളി തിരുവാറ്റുവായ് ലിഖിതത്തെക്കുറിച്ച് സാങ്കൽപ്പിക പത്രവുമായി മലബാർ ക്രിസ്ത്യൻ കോളേജ്. ലിഖിത സമയത്ത് പത്രങ്ങളില്ലായിരുന്നതിനാൽ അന്ന് ഒരു പത്രമുണ്ടായിരുന്നെങ്കിൽ എങ്ങനെ റിപ്പോർട്ട് ചെയ്യുമെന്ന് സങ്കൽപ്പിച്ചാണ് വെൻപൊലിനാട് പത്രികയെന്ന പേരിൽ സാങ്കൽപ്പിക പത്രം തയാറാക്കിയത്. മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.സി.വസിഷ്ഠും വിദ്യാർത്ഥികളായ അനഘ പ്രസാദും ചേർന്നണ് സാങ്കല്പിക ചരിത്രപത്രം തയ്യാറാക്കിയത്. തിരുവാറ്റുവായ് ലിഖിതത്തെ ലളിതമായ രൂപത്തിൽ, ആകർഷണീയമായ രൂപത്തിൽ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.