വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവം ആരംഭിച്ചു. 23 നാണ് സമാപനം. ക്ഷേത്രത്തിലെ സ്വർണ്ണ ധ്വജപ്രതിഷ്ഠയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഉദയനാപുരം ശ്രീകൃഷ്ണ നാരായണീയസമിതിയുടെ നേതൃതത്തിലാണ് ചിറപ്പ് നടത്തുന്നത്. കൊവിഡ് നിയന്ത്രണം പാലിച്ച് ആഘോഷങ്ങൾ ഒഴിവാക്കി സപ്താഹവും ഉദയാസ്തമന പൂജയും ദേശവിളക്കുമായാണ് ചിറപ്പ് നടത്തുക. ഊട്ടുപുര ഹാളിൽ നടന്ന ചടങ്ങിൽ യജ്ഞാചര്യൻ അവനൂർ ദേവൻ നമ്പൂതിരി സപ്താഹത്തിന് ദീപം തെളിയിച്ചു. നാരായണിീയ സമിതി പ്രസിഡന്റ് വത്സല പുല്ലത്തിൽ, സെക്രട്ടറി ഷൈലജ വിളങ്ങാട്, ട്രഷറർ യശോദ പറവത്ത്, കൺവീനർ ഉമേഷ് എന്നിവർ പ്രസംഗിച്ചു.