കറുകച്ചാൽ: കൊട്ടാരത്തിൽക്കടവ് മാങ്ങാനം പാലൂർപടി റോഡിൽ കലുങ്ക് പണി ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ തൃക്കോതമംഗലം കൊട്ടരത്തിൽക്കടവ് റോഡിലൂടെയും മണർകാട് തെങ്ങണാൽ റോഡിലൂടെയും മുണ്ടയ്ക്കാപ്പടി നെല്ലിക്കുന്ന് റോഡിലൂടെയും തിരിഞ്ഞുപോകണമെന്ന് കറുകച്ചാൽ നിരത്ത് സെക്ഷൻ അസി.എൻജിനീയർ അറിയിച്ചു.