കോട്ടയം: കാപ്പാ കേസിൽ നാടുകടത്തിയ ഒരാൾക്ക് ആഴ്ചകൾ തികയും മുമ്പ് ജാമ്യം ലഭിച്ച സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. നഗരത്തിൽ 19 കാരനായ ഷാനെ കൊലപ്പെടുത്തിയ പ്രതി ജോമോനെ നടപടിക്രമം പാലിക്കാതെയാണ് പുറത്തിറക്കിയതെന്നും എം.എൽ.എ പ്രതികരിച്ചു. നാല് കേസുകൾ പ്രതിക്കെതിരെ നിലനിൽക്കുമ്പോഴാണ് കാപ്പാ അഡ്വൈസറി ബോർഡ് ഇയാൾക്ക് ജാമ്യം നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.