കോട്ടയം: സ്ത്രീപക്ഷ കേരളം, സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയർത്തി സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ എൻ.ജി.ഒ യൂണിയൻ വനിതാ വെബിനാർ നടന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി.നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എ.എം സുഷമ മുഖ്യപ്രഭാഷണം നടത്തി. വെബിനാറിൽ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ സ്വാഗതവും ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ സി.ബി ഗീത നന്ദിയും പറഞ്ഞു.