കുമ്മണ്ണൂർ: എസ്.എൻ.ഡി.പി യോഗം 1135ാം നമ്പർ കുമ്മണ്ണൂർ ശാഖയിൽ 23ാമത് പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. രാവിലെ ഗണപതിഹോമം, ഗുരുപൂജ, കലശപൂജ എന്നിവ വിനോദ് ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. മുതിർന്ന ശാഖാംഗം രാജേന്ദ്രൻ ഇലഞ്ഞിക്കുന്നേൽ പതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിഷ്ഠാദിന സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ യൂണിയൻ കമ്മറ്റിയംഗം രാമപുരം സി.റ്റി. രാജൻ പ്രതിഷ്ഠാദിന സന്ദേശം നൽകി. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. റ്റി.എം ബിനു, ലെയ്‌സമ്മ ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു. ശാഖാ സെക്രട്ടറി സി.പി ജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബീനാ നാരായണൻ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് കെ.കെ. ഗോപിനാഥൻ, ബീനാ നാരായണൻ, സി.പി. ജയൻ, ലെനി ജയൻ, രാജവല്ലി മോഹൻ, ലൈജു, കെ.കെ. ബിജു എന്നിവർ നേതൃത്വം നൽകി.