പാലാ: ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് കൊടിയിറങ്ങി. മേൽശാന്തി വൈക്കം സനീഷ് ശാന്തിയുടെ നേതൃത്വത്തിൽ ഗണപതിഹോമം, ഗുരുപൂജ, ശിവപൂജ എന്നിവ നടന്നു. ക്ഷേത്രത്തിൽ കാവടിഅഭിഷേകം നന്നു. ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാനതീർത്ഥ പ്രഭാഷണം നടത്തി. ക്ഷേത്രം രക്ഷാധികാരി അഡ്വ കെ.എം സന്തോഷ്‌കുമാർ, ജി.ചന്ദ്രമതി പാലമറ്റം എന്നിവരെ ക്ഷേത്രം തന്ത്രി ജ്ഞാനതീർത്ഥ പൊന്നാട അണിയിച്ചാദരിച്ചു. വിലങ്ങുപാറ കടവിൽ ആറാട്ടും തുടർന്ന് ആറാട്ട് സദ്യയും നടന്നു. ആറാട്ട് വരവിന് ശേഷം ആറാട്ടുവിളക്ക്, വലിയ കാണിക്ക, കൊടിക്കീഴിൽ പറയെടുപ്പ്, കലശം എന്നിവയോടെ ഉത്സവം കൊടിയിറങ്ങി.


മഹാവിഷ്ണുവിനും ക്ഷേത്രമൊരുങ്ങുന്നു.

പാലാ: ഇടപ്പാടി ആനന്ദഷണ്മുഖനോടൊപ്പം ഇനി മഹാവിഷ്ണുവും. ഇവിടെ മഹാവിഷ്ണക്ഷേത്രം നിർമ്മിക്കുന്നതിനവേണ്ട നടപടികളുമായി ക്ഷേത്രയോഗം മന്നോട്ടപോകുകയാണെന്ന് സെക്രട്ടറി സുരേഷ് ഇട്ടിക്കന്നേൽ അറിയിച്ചു. മഹാവിഷ്ണു ക്ഷേത്രം നിർമ്മിച്ചു നൽകാമെന്ന് ജി.ചന്ദ്രമതി പാലമറ്റം വാഗ്ദാനം ചെയ്തിരുന്നു. ക്ഷേത്രനിർമ്മാണ സ്ഥാനവും മറ്റും പിന്നീട് നിശ്ചയിക്കും.