കോട്ടയം: സിൽവർലൈൻ പദ്ധതി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്ര പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധ സംഗമം നടത്തും. ഇന്ന് 5.30 ന് ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന സംഗമം പ്രൊഫ.എ.പി.തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. പുന്നൻ കുര്യൻ, ഡോ.ഉണ്ണിക്കൃഷ്ണൻ, എൻ.ഡി.ശിവൻ, ജോർജ് മുല്ലക്കര, ഡോ.മോൻസി വി. ജോൺ, ജയിംസ് കണിമല, പ്രൊഫ.പി.എൻ. തങ്കച്ചൻ എന്നിവർ പങ്കെടുക്കും.