കുമരകം : കവണാറ്റിൻകരയ്ക്ക് സമീപം കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്കേറ്റു. മണിമല പൂങ്കുഴിയിൽ മോളി സെബാസ്റ്റ്യൻ (70), ലിജോ (46) ഭാര്യ മഞ്ജു (45),​ ഇവാൻ (ഒന്നര) എന്നിവർക്കാണ് പരിക്കേറ്റത്. അതീവ ഗുരുതരമായി പരിക്കേറ്റ ഇവാനെ കുട്ടികളുടെ ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മക്കളില്ലാതിരുന്ന ലിജോയും മഞ്ജുവും ഒരു വർഷം മുമ്പ് ദത്തെടുത്ത കുട്ടിയാണ് ഇവാൻ . ഇന്നലെ വൈകുന്നേരം 4.30 നായിരുന്നു അപകടം. അർത്തുങ്കൽ പള്ളിയിൽപോയി മടങ്ങവേയാണ് കാർ അപകടത്തിൽപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ കുന്നത്തുകളത്തിൽ കിരൺ ഷാജിയാണ് തന്റെ ബെെക്കിൽ തൈക്കടവിൽ അഭിലാഷിന്റെ ഭാര്യ വീഷ്ണയുടെ സഹായത്താേടെ പള്ളിച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് . സ്വകാര്യ ആശുപത്രിയിലെ ജോലിക്കാരനായ നിബിനാണ് പിന്നീട് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.