കോട്ടയം: സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയായ കെ.റെയിലിന് തുരങ്കം വെയ്ക്കാനാണ് യു.ഡി.എഫും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ആരോപിച്ചു. രാജേഷ് നട്ടാശേരിയുടെയും മുരളി തകടിയേലിന്റെ നേതൃത്വത്തിൽ എൻ.സി.പിയിൽ നിന്നും രാജിവച്ച പ്രവർത്തകർ കോൺഗ്രസ് എസിൽ ചേർന്ന ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന നിർവാഹകസമിതി അംഗം ഔസേപ്പച്ചൻ തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ഉഴമനക്കൽ വേണുഗോപാൽ, ഐ.ഷിഹാബുദീൻ, സന്തോഷ് കാല, റെനീഷ് മാത്യു, പോൾസൺ പീറ്റർ, സജി നൈനാൻ, ബിനു തിരുവഞ്ചൂർ, സി.എം ജലീൽ, എം.കെ മോഹൻദാസ്, നാസർ ജമാൽ എന്നിവർ പങ്കെടുത്തു.