പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ പട്ടാപകൽ അടച്ചിട്ട ബസിനുള്ളിൽ 13 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇവരുമായി രണ്ട് ദിവസം വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പാലാ സി.ഐ കെ.പി ടോംസൺ പറഞ്ഞു. പെൺകുട്ടിയെ ഇതിനുമുമ്പും അഫ്‌സൽ പീഡിപ്പിച്ചിരുന്നതായി കസ്റ്റഡിയിൽ എടുത്തദിവസം നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിന് സമീപം എത്തിച്ചാണ് രണ്ട് ദിവസം പീഡിപ്പിച്ചതെന്നാണ് സൂചന. അഫ്‌സൽ കണ്ടക്ടറായ സ്വകാര്യ ബസ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ നിന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടിയെ പലവട്ടം കൗൺസിലിംഗിന് വിധേയമാക്കി. അഫ്‌സൽ മറ്റു ചില പെൺകുട്ടികളെയും പീഡിപ്പിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇതിന് സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.