പൊൻകുന്നം: സർക്കാർ ജീവനക്കാർക്ക് വർഷങ്ങളായി ലഭിച്ചിരുന്ന ലീവ് സറണ്ടർ അനുകൂല്യം ഉടൻ പുന:സ്ഥാപിക്കണമെന്ന് കേരള എൻ.ജി.ഒ.സംഘ് കാഞ്ഞിരപ്പള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന ഇടതുസർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു. ജില്ലാഉപാദ്ധ്യക്ഷൻ ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. സൈജു കെ.രാമനാഥ് അദ്ധ്യക്ഷത വഹിച്ചു. പി.എ മനോജ്കുമാർ, ആർ.വിപിൻ, ദീപു എം.ശശിധരൻ എന്നിവർ പ്രസംഗിച്ചു. ദീപു എം.ശശിധരനെ ബ്രാഞ്ച് പ്രസിഡന്റായും, ആർ.വിപിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.