പൊൻകുന്നം: കാഞ്ഞിരപ്പള്ളിമണിമല പി.ഡബ്യു.ഡി റോഡിന്റെ മണ്ണനാനി മുതൽ കാഞ്ഞിരപ്പള്ളി വരെയുള്ള ഭാഗം ബി.എം.ബി.സി. നിലവാരത്തിൽ ടാർ ചെയ്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന് നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപറമ്പിൽ, സുമേഷ് ആൻഡ്രൂസ്, രാഹുൽ ബി.പിള്ള, റിച്ചു സുരേഷ്, ഫിനോ പുതുപ്പറമ്പിൽ, സാബു വെട്ടിക്കൊമ്പിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.