ചങ്ങനാശേരി: കുറിച്ചി പഞ്ചായത്ത് പ്രദേശത്ത് രണ്ടിടങ്ങളിൽ തീപിടിത്തം. കുറിച്ചി മന്ദിരം കവല റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം പുരയിടത്തിന് തീപിടിച്ചു. ഒന്നരയേക്കർ വരുന്ന പുരയിടത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ തീ പടർന്നത്. ചിങ്ങവനം പൊലീസും ചങ്ങനാശേരി അഗ്‌നിശമനസേനയും എത്തിയാണ് തീയണച്ചത്. പുരയിടം പൂർണമായും കത്തിനശിച്ചിരുന്നു. വൈകിട്ട് ആറോടെ കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി തോപ്പിൽ പറമ്പിലും തീപിടിത്തമുണ്ടായി. ആരോ മനപൂർവം തീയിട്ടതാണെന്നു സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.



മന്ദിരം കവല റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം പുരയിടത്തിന് തീപിടിച്ചത് അണയ്ക്കുന്ന അഗ്നിശമന സേന

ആനക്കുഴി പ്രദേശത്ത് തോപ്പിൽ പറമ്പിൽ തീപിടിച്ചപ്പോൾ