തലയിണക്കര : എസ്.എൻ.ഡി.പി യോഗം 6449 നമ്പർ തലയിണക്കര ശാഖയിൽ പുതിയ കുടുംബയൂണിറ്റിന്റെ രൂപീകരണവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. ചെയർമാൻ ശശി പുത്തൻപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. പുതിയതായി രൂപീകരിച്ച ഗുരുകൃപ കുടുംബയൂണിറ്റിന്റെ ചെയർപേഴ്‌സണായി രജനി പുത്തൻപറമ്പിലിനെയും കൺവീനറായി ബിന്ദു ആശാരിപറമ്പിലിനെയും തിരഞ്ഞെടുത്തു. മീനച്ചിൽ യൂണിയൻ യൂത്ത്മൂവ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സനൽ മണ്ണൂർ, തലനാട് ശാഖ പ്രസിഡന്റ് കെ.ആർ ഷാജി കുന്നാനാംകുഴിയിൽ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി അഭിലാഷ് കല്ലുങ്കൽ നന്ദി പറഞ്ഞു.