വൈക്കം : ജോസ് കെ.മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വൈക്കം താലുക്ക് ആശുപത്രിക്ക് ആംബുലൻസ് അനുവദിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസിന് 17 ലക്ഷം രൂപയാണ് വില. ആംബുലൻസ് അടുത്ത ദിവസം നഗരസഭ അധികൃതർക്ക് കൈമാറും.
കേരള കോൺഗ്റസ് (എം) വൈക്കം നിയോജകമണ്ഡലം കമ്മ​റ്റി ആംബുലൻസ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എം.പിക്ക് നവേദനം നൽകിയിരുന്നു. മണ്ഡലം പ്രസിഡന്റ് ജിജോ കൊളുത്തുവായിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എം.പിയെ അഭിനന്ദിച്ചു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം പഴയകടവൻ, ബനോയ് അറത്തറ, ഷിബി സന്തോഷ്,സാബു ചക്കനാട്ട്,ജോസ് കടവിത്തറ, ബേബി തെക്കെത്തറ തുടങ്ങിയവർ പ്രസംഗിച്ചു.