വെച്ചൂർ : വെച്ചൂർ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ചർച്ച് ചെയ്ത് സ്റ്റാറ്റസ് റിപ്പോർട്ട് തയാറാക്കാൻ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജ ജോർജ് , പി.കെ മണിലാൽ, എസ്.ബീന, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.മനോജ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ എൻ.സുരേഷ്കുമാർ,ഗീത സോമൻ ,സഞ്ജയൻ, സ്വപ്ന മനോജ്, ബിന്ദു രാജു, മിനമോൾ, ആൻസി തങ്കച്ചൻ, ശാന്തിനി, പഞ്ചായത്ത് സെക്രട്ടറി വി.എൻ.റെജിമോൻ ,എം.രഘു , പി.സുധീന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.