വൈക്കം : വാഴേകാട് ശ്രീനാരായണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി എ.കെ മുരളീധരൻ കൊടിയേറ്റി.

മേൾശാന്തി അജി ശാന്തി മുളംതുരുത്തി, മുരളി ശാന്തി എന്നിവർ സഹകാർമ്മികരായി. കൊടിമരം, കൊടിക്കയർ, കൊടിക്കൂറ എന്നിവ വിവിധ പ്രദേശങ്ങളിൽനിന്നും വഴിപാടായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വൈകിട്ട് ഉത്സവാഘോഷത്തിലെ ആദ്യ താലപ്പൊലി 1124ാം നമ്പർ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് ടി.കെ രാമകൃഷ്ണൻ, സെക്രട്ടറി പി.എൻ വിജയൻ, വൈസ് പ്രസിഡന്റ് ബാബുക്കുട്ടൻ, ഭാരവാഹികളായ മോഹനൻ, ഗോപേഷ്, ബാബു എസ്.എൻ വിഹാർ, സുബാഷ്, അജിത്ത് നികർത്തിൽ, വിനോദ്, രാജു, കോമളം എന്നിവർ നേതൃത്വം നല്കി. 22 ന് വൈകിട്ട് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.