വൈക്കം : അക്കരപ്പാടം ഗവ.യു.പി സ്‌കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം.ഉദയപ്പൻ നിർവഹിച്ചു. വൈക്കം റോട്ടറി ക്ലബ് സ്‌കൂളിന് നല്കിയ 8 കമ്പ്യൂട്ടർ ഉപയോഗിച്ചാണ് ലാബ് നവീകരിച്ചത്. പി.ടി.എ പ്രസിഡന്റ് എ.എസ്.സമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് പ്രോജക്ട് അവതരണം നടത്തി. ഹെഡ് മാസ്റ്റർ നടേശൻ ഇ.ആർ, അഡ്വ.കെ.പി.ശിവജി, ജോഷി വലിയ തറയിൽ, എ.പി.നന്ദകുമാർ, സബീന.എ അലി എന്നിവർ പ്രസംഗിച്ചു.