വെള്ളാവൂർ : എസ്.എൻ.ഡി.പി യോഗം 380-ാം നമ്പർ വെള്ളാവൂർ ശാഖയിൽ 20-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷിക മഹോത്സവം നടന്നു. ക്ഷേത്രം ശാന്തി രാജപ്പൻ കൊടിയേറ്റി. തുടർന്ന്, ഗണപതിഹോമം, കുടുംബപ്രാർത്ഥന, വഴിപാട് പൂജകൾ, പറവഴിപാട്, പഞ്ചവിംശതികലശം, പ്രസാദമൂട്ട്, പറവഴിപാട് എന്നിവ നടന്നു.