evan

കുമരകം : നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു. മണിമല പുവത്തോലിയിൽ തൂങ്കുഴിയിൽ ഇവാൻ (ഒന്നര), മുത്തശ്ശി മോളി സെബാസ്റ്റ്യൻ (70) എന്നിവരാണ് മരിച്ചത്. ഇവാൻ രാവിലെയും മോളി വൈകിട്ടുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മാേളിയുടെ മകൾ മഞ്ജു (45), മരുമകൻ ജിജാേ (46) എന്നിവർ മെഡിക്കൽ കാേളേജിൽ ചികിത്സയിൽ തുടരുകയാണ്.അർത്തുങ്കൽ പോയി മടങ്ങവേ ഇവർ സഞ്ചരിച്ച കാർ ചൊവ്വാഴ്ച വൈകിട്ട് 4.30ന് കവണാറ്റിൻകരയിൽ വച്ച് മരത്തിൽ ഇടിച്ചായിരുന്നു അപകടം. ജിജോ - മഞ്ജു ദമ്പതികൾ ഒരു വർഷം മുമ്പ് ദത്തെടുത്ത കുട്ടിയാണ് ഇവാൻ. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.