
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷനിൽ 'സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഡ്യൂട്ടീസ്' കോഴ്‌സിലേയ്ക്ക് പ്രീഡിഗ്രി / പ്ലസ്ടു വിദ്യാഭ്യാസയോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 120 മണിക്കൂർ ആണ് കോഴ്‌സ് ദൈർഘ്യം. കോഴ്‌സ് ഫീസ് 5200 രൂപ. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി., പ്രീഡിഗ്രി / പ്ലസ്ടു സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31 നകം ഓൺലൈനായി 'dllhrd2022@gmailcom' എന്ന ഇമെയിലിൽ വിലാസത്തിൽ അപേക്ഷ അയക്കണം. വിശദവിവരങ്ങൾക്ക് ഫോൺ : 0830100056.