ചങ്ങനാശേരി: കാത്തലിക് സിറിയൻ ബാങ്കിന്റെ നാലുകോടി ശാഖയിൽ തീപ്പിടിത്തം. ഇന്നലെ രാവിലെ ഏഴിനാണ് ബാങ്കിനുള്ളിൽ നിന്നും പുക ഉയരുന്നത് സമീപവാസികൾ കണ്ടത്. തുടർന്ന് ചങ്ങനാശേരിയിൽ നിന്നും അഗ്‌നിരക്ഷസേനയെത്തിയാണ് തീയണച്ചത്. ബാങ്കിന്റെ ഒരു ഭാഗത്തുള്ള മേശ, കസേര,ഫാൻ എന്നിവ കത്തിനശിച്ചു. ഫയലുകളും നഷ്ടപ്പെട്ടു. സ്‌ട്രോംഗ്‌റൂമിനോ മറ്റ് ഉപകരണങ്ങൾക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് ബാങ്ക് അധികൃതരെത്തി പരിശോധിച്ചശേഷം പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.