പാമ്പാടി :ശിവഗിരി മഠം ശാഖാ സ്ഥാപനമായ ഓർവയൽ ധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 6ന് ഗുരുപൂജ, 6.30ന് സുദർശനഹോമം,ഭഗവതിസേവ,7.30 ന് കലവറ നിറയ്ക്കൽ, അയ്യപ്പ ഭാഗവതപാരായണം , 9.30ന് ഭഗവത്ഗീത പാരായണം ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്. ഉച്ചകഴിഞ്ഞ് 2ന് സ്വാമി ഋതംഭരാനന്ദ , സ്വാമി ഗുരുപ്രസാദ് എന്നിവരെ ക്ഷേത്ര കവാടത്തിൽ നിന്നും പൂർണ്ണകുംഭം നൽകി സ്വീകരിക്കും. 2.30ന് ശിവഗിരിമഠം ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.ശിവഗിരിമഠം ട്രസ്റ്റ് ബോർഡംഗം സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിക്കും.സഭ കേന്ദ്ര ഉപദേശകസമിതി ചെയർമാൻ കുറിച്ചി സദൻ മുഖ്യപ്രഭാഷണം നടത്തും. ശിവഗിരിമഠം പി.ആർ.ഒയായി നിയമിതനായ ഇ.എം. സോമനാഥനെ ആദരിക്കും. ദാസ് മണി , ഏ.കെ. സോമൻ ,സതീശൻ,പി.കെ.സോമൻ , ബാബുരാജ് വട്ടോടിൽ, ഷിബു മൂലേടം, പി.കെ.മോഹനകുമാർ എന്നിവർ പങ്കെടുക്കും. രണ്ടാം ദിവസം 5.30 മുതൽ പതിവ് ക്ഷേത്ര ചടങ്ങുകൾ . 8ന് ഗുരുദേവ കൃതികളുടെ പാരായണം.10ന് പ്രഭാഷണം .വൈകിട്ട് 7ന് ഭജന. മൂന്നാം ദിവസം രാവിലെ 5. 30 മുതൽ ക്ഷേത്രച്ചടങ്ങുകൾ 1ന് പ്രസാദമൂട്ട്. 2ന് സമാപന സമ്മേളനം ആർ. സലിംകുമാർ ഉദ്ഘാടനം ചെയ്യും. അമയന്നൂർ ഗോപി അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ അയ്യൻകോവിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രം സ്ഥാപക പ്രസിഡന്റും മുൻ രക്ഷാധികാരിയുമായിരുന്ന കാരണിത്തകിടിയിൽ കെ. കെ. പ്രഭാകരനെ അനുസ്മരിക്കും. അനുസ്മരണ പ്രഭാഷണം പി. ജി.രവീന്ദ്രൻ പ്ലാത്തോട്ടത്തിൽ നടത്തും. അനീഷ്, കെ.എസ് .ജയൻ, പി.ജി. മുകുന്ദൻ , സുകുമാരൻ വാകത്താനം, പി.ആർ. പുരുഷൻ ശാന്തി, പി.വി.ശശിധരൻ വെള്ളൂർ, എം.ജി. മണി കൊല്ലാട്ട്, രതീഷ് പാറക്കൽ, സോഫി വാസദേവൻ, അഡ്വ.ശ്രീലത ,കുഞ്ഞുമോൾ ഗോപി എന്നിവർ പങ്കെടുക്കും. വൈകുന്നേരം 6.15ന് താലപ്പൊലി ഘോഷയാത്ര.