പാലാ: ഇന്ത്യൻ സിനിമാ ലോകത്ത് മലയാളത്തിന്റെ മുഖശ്രീയായിരുന്നു പ്രേംനസീറെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടപ്പാടി തരംഗിണി മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രേംനസീറിന്റെ 33ാം ചരമവാർഷിക ദിനാചരണ ഭാഗമായി സംഘടിപ്പിച്ച 'പ്രേംനസീർ സംഗീതയാത്ര' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് പി.കെ മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ഗായകനായ കൊച്ചിൻ മൻസൂർ പ്രേംനസീറിനെ 33 പാട്ടുകൾ തുടർച്ചയായി പാടി. കൊച്ചിൻ മൻസൂറിനെ മന്ത്രി റോഷി അഗസ്റ്റിൻ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, സഹകരണവകുപ്പ് കോട്ടയം ജില്ലാ ജോയിന്റ് രജിസ്ട്രാർ എൻ. അജിത്കുമാർ, ബേബി പൊൻമലക്കുന്നേൽ, ബെന്നി മൈലാടൂർ, കെ.കെ. സുകുമാരൻ, പി.വി. ജോസഫ്, ബേബി വലിയകുന്നത്ത്, മോനി വി., സന്തോഷ് പൈക, ടോമി പാലറയിൽ, സുരേഷ് പാലാ, എസ്. സുദേവ് തുടങ്ങിയവർ പ്രസംഗിച്ചു.