പാലാ: എല്ലാവർക്കും ആനന്ദം പ്രദാനം ചെയ്യുന്ന ആനന്ദഷണ്മുഖ ഭഗവാനെയാണ് ശ്രീനാരായണ ഗുരുദേവൻ ഇടപ്പാടിയിൽ വേലിൽ പ്രതിഷ്ഠിച്ചതെന്ന് തന്ത്രി സ്വാമി ജ്ഞാനതീർത്ഥ പറഞ്ഞു. ഗുരുദേവന്റെ ഓരോ പ്രതിഷ്ഠകളും ആ നാടിനും ഭക്തർക്കും നന്മയും ഐശ്വര്യവും ചൊരിയുന്നതിനുള്ള ദീർഘവീക്ഷണത്തോടെയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന്റെ ആറാട്ടുനാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയിരുന്നു സ്വാമി.
ഇടപ്പാടി ദേവസ്വം പ്രസിഡന്റ് എം.എൻ. ഷാജി മുകളേൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രയോഗം രക്ഷാധികാരി അഡ്വ.കെ.എം സന്തോഷ്‌കുമാർ, ക്ഷേത്രത്തിനുവേണ്ടി വികസന പ്രവർത്തനങ്ങൾക്ക് സഹായം നൽകിയ ജി. ചന്ദ്രമതി ടീച്ചർ പാലമറ്റം എന്നിവരെ പൊന്നാട അണിയിച്ചാദരിച്ചു. ക്ഷേത്രയോഗം സെക്രട്ടറി സുരേഷ് ഇട്ടികുന്നേൽ, പി.എസ്. ശാരങ്ഗധരൻ, സതീഷ് മണി, കണ്ണൻ ഇടപ്പാടി തുടങ്ങിയവർ സംസാരിച്ചു.