k-n-divakaran

രാജാക്കാട്:വ്യാപാരി വ്യവസായി ഏകോപന സമിതി എൻ.ആർ സിറ്റി യൂണിറ്റ് ഉദ്ഘാടനവും ഓഫീസ് ഉദ്ഘാടനവും നടത്തി.രാവിലെ ഓഫീസ് കെട്ടിടത്തിന് മുമ്പിൽ ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരൻ പതാക ഉയർത്തി.തുടർന്ന് ദേശീയ വായനശാല ഹാളിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് വി.എസ് ലതീഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരൻ യൂണിറ്റ് ഉദ്ഘാടനവുംജില്ല ജനറൽ സെക്രട്ടറി കെ.പി ഹസ്സൻ ഓഫീസ് ഉദ്ഘാടനവും നിർവ്വഹിച്ചു.ജില്ല ട്രഷറർ സണ്ണി പൈമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി സോജൻ വർഗീസ് സ്വാഗതം പറഞ്ഞു..യൂണിറ്റ് സെക്രട്ടറി കെ.റ്റി ഐബി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ജെയിംസ് മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ജെ ജോൺസൺ,വി.വി കുര്യാക്കോസ്,ജോയി പൂപ്പാറ,യൂണിറ്റ് ട്രഷറർ ടെൻസൻ സൈമൺ എന്നിവർ പ്രസംഗിച്ചു.