കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ വീട്ടമ്മമാരെ കടന്നുപിടിച്ച ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ചയാളെ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടി. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ട്രാൻ സ്റ്റാൻഡിൽ വന്നിറങ്ങിയ പുല്ലാട് സ്വദേശികളായ സ്ത്രീകളെയാണ് ഇതുവഴി എത്തിയ യുവാവ് കടന്നുപിടിച്ചത്. വീട്ടമ്മമാർ പ്രതികരിച്ചതോടെ ഇയാൾ സ്റ്റാൻഡിൽ നിന്നും ടി.ബി റോഡിലൂടെ ഓടി. ഈ സമയം ഇവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ ചേർന്ന ഇയാളെ പിടികൂടി. തുടർന്ന് മാപ്പ് പറഞ്ഞ ശേഷം യുവാവിനെ വിട്ടയച്ചു.