
തൊടുപുഴ : കള്ള്ഷാപ്പ് ലൈസൻസി അസ്സോസിയേഷന്റെ ജില്ലാ സമ്മേളനം തൊടുപുഴ ടി.സി ഓഡിറ്റോറിയത്തിൽ നടന്നു.
മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.എസ് .മോഹനൻ ,ജില്ലാ സെക്രട്ടറി അജിത്ത് ബാബു,സ്റ്റേറ്റ് അഡൈ്വസർ റെജികുമാർ , സംസ്ഥാന ട്രഷറർ ജഗന്നിവാസൻ,റ്റോഡി വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് മെമ്പർ ഷാജി കണ്ടശ്ശാംകുന്നേൽ,
അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് പ്രസാദ് ആരിശ്ശേരിൽ,ജോമി പോൾ, ജയരാജ്, മനോജ് മണി എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി വി.എസ് ബിജു (രാജാക്കാട്), സെക്രട്ടറിയായി ബെന്നി അബ്രഹാം (അടിമാലി),ട്രഷററായി ഷാജി (കാഞ്ഞമല), വൈസ് പ്രസിഡന്റുമാരായി മനോജ് മണി, സജീവൻ,ജോയിന്റ് സെക്രട്ടറിയായി സജിമോൻ, സ്റ്റേറ്റ്കമ്മിറ്റി മെമ്പർറായി ഷാജി തോമസ്, ബേബി ചാക്കോ എന്നിവരെ തെരെഞ്ഞെടുത്തു.
കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.എസ് ബിജു, സെക്രട്ടറി ബെന്നി അബ്രാഹം.